വളപട്ടണം: മുസ്ലിം ലീഗ് സജീവ പ്രവർത്തകനും വളപട്ടണം ഖത്തർ കൂട്ടായ്മ മെംബറുമായ പണ്ടാര വളപ്പിൽ ജാഫർ (57) നിര്യാതനായി. പരേതരായ കമാൽ കുട്ടിയുടെയും റാബിയയുടെയും മകനാണ്. ഒരാഴ്ച മുമ്പാണ് ഖത്തറിൽനിന്ന് നാട്ടിലെത്തിയത്. ഭാര്യ: കുറുവ അണ്ടത്തോട് അവേര സ്വദേശിനി നബീസ. മക്കൾ: കമാൽ, ലൈല (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: പി.വി. താജുദ്ദീൻ, നൂർജഹാൻ, ഫൗസിയ, ഫരീദ, പരേതനായ നിസാം.