ബേപ്പൂർ: ആർ.എം ആശുപത്രിക്ക് മുൻവശം ദീപ്തി വീട്ടിൽ വി.എൻ. സുഭാഷണി (65) നിര്യാതയായി. തിരുവനന്തപുരം സംസ്ഥാന ഐ.ജി രജിസ്ട്രഷൻ ഓഫിസിൽ സൂപ്രണ്ടായി വിരമിച്ചതാണ്.
ലയൺസ് ക്ലബ്സ് ഇന്റർനാഷനലിന്റെ ഇന്ത്യ, സൗത്ത് ഏഷ്യ, മിഡിൽ ഈസ്റ്റ് ഫോറത്തിൽ ലയൺസ് ക്ലബുകളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിട്ടുണ്ട്.
ലയൺസ് ക്ലബുകളുടെ ബെസ്റ്റ് പ്രസിഡന്റ്, ബെസ്റ്റ് സോൺ ചെയർമാൻ, ബെസ്റ്റ് റീജ്യൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ലയണീസ് ബോർഡ് രൂപവത്കരിച്ചപ്പോൾ ആദ്യ സെക്രട്ടറിയായിരുന്നു. ഭർത്താവ്: ഗോപൻ. മകൻ: ഗിരിധർജി കൃഷ്ണൻ.