നീലേശ്വരം: ആനച്ചാലിലെ പൗരപ്രമുഖനും കോട്ടപ്പുറത്തെ മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ആനച്ചാലിലെ എം. മുഹമ്മദ് കുഞ്ഞി ഹാജി ( 75 ) നിര്യാതനായി. ആദ്യ മുസ്ലിം ലീഗ് പ്രവർത്തകനും പിന്നീട് നാഷനൽ ലീഗിന്റെ ഭാരവാഹിയുമായിരുന്നു. ആനച്ചാൽ നുസ്രത്തുൽ ഇസ്ലാം ചാരിറ്റബ്ൾ ട്രസ്റ്റ്, കോട്ടപ്പുറം മുസ്ലിം ജമാഅത്ത്, ആനച്ചാൽ മഹല്ല് ജമാഅത്ത് കമ്മിറ്റി എന്നിവയുടെ മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യമാർ: ഹഫ്സത്ത്, റംല. മക്കൾ: നസീമ, റസിയ, റഷീദ്, ഫാത്തിമ, സാദിഖ്, അഷ്റഫ്, ഫൈസൽ, സൽമ, ഷുഹൈബ്. മരുമക്കൾ: കെ.എൻ.പി. അഹ്മദ് (ആയിറ്റി), ടി.കെ. അബ്ദുൽ സലാം (ബീരിച്ചേരി), ഫാത്തിമത് സുഹറ (സൗത്ത് ചിത്താരി), ശാദുലി (അയ്യങ്കേരി), മിസ്റിയ (ചെറുവത്തൂർ), സുഹറാബി, ഫഹീമ, ജറീറ. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ ഹാജി, യൂസഫ് ഹാജി, കുഞ്ഞി അലി, മറിയുമ്മ, പരേതയായ ബീഫാത്തിമ.