ചെറുകുന്ന്: കണ്ണപുരം റെയിൽവേ സ്റ്റേഷന് കിഴക്ക് ചുണ്ട വയലിലെ ഡോ. പി.വി. മോഹനൻ (62) നിര്യാതനായി. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ജി ആൻഡ് ടോക്സിക്കോളജി വിഭാഗം സയന്റിസ്റ്റും തലവനുമാണ്. ബയോ മെഡിക്കൽ ടെക്നോളജി വിങ്ങിന്റെ ടെക്നിക്കൽ മാനേജർ, പിഎച്ച്.ഡി പരിപാടിയുടെ അസോസിയേറ്റ് ഡീൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജപ്പാനിലെ ടോക്കിയോ സർവകലാശാലയിൽ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി ന്യൂ സയൻസ് എന്ന സ്ഥാപനത്തിലും ബയോ നാനോ ഇലക്ട്രോണിക് റിസർച്ച് സെൻട്രലിലും വിസിറ്റിങ് പ്രഫസറായും അമേരിക്കയിലെ പ്രസിദ്ധമായ നാസയിൽ സർട്ടിഫൈഡ് ബയോളജിക്കൽ സുരക്ഷ വിദഗ്ധനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യ സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിലെ എൻ.ജി.സി.എം.എയിൽ ഗുഡ് ലബോറട്ടറി പ്രാക്ടീസിന്റെ ഇൻസ്പെക്ടറായും ജപ്പാൻ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് സയൻസ് എന്ന സംഘടനയുടെയും ഇന്ത്യൻ ടോക്സിക്കോളജി സൊസൈറ്റിയുടെയും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ പറയന്ത്ര വളപ്പിൽ കുഞ്ഞമ്പു. മാതാവ്: പുതിയപ്പറമ്പത്ത് പാറമ്മൽ പാർവതി അമ്മ. ഭാര്യ: ബിന്ദു (കക്കാട്). മകൾ: ഡോ. അനുഷ്ക. സഹോദരങ്ങൾ: പി.വി. സരോജിനി, പി.വി. നാരായണൻ, പി.വി. രവിന്ദ്രൻ, പി.വി. കൃഷ്ണൻ, പി.വി. സവിത.