പഴയങ്ങാടി: സാമൂഹിക, രാഷ്ട്രീയ, മത, സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായ പുതിയങ്ങാടി മൊട്ടാമ്പ്രം കോൺകോഡ് റോഡിലെ റയ്യാനിൽ എ.കെ.എം. മാടായി എന്ന എ.കെ. മഹമൂദ് (64) നിര്യാതനായി. മൂന്നു പതിറ്റാണ്ടോളം അബൂദബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. കെ.എം.സി.സി അബൂദബി കണ്ണൂർ ജില്ല പ്രസിഡന്റായിരുന്നു. പി.ജെ.ഡി.സി അക്കാദമി ചെയർമാൻ, പി.ജെ.ഡി.സി ഓഡിറ്റർ, പി.ജെ.ഡി.സി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പരേതരായ എം.പി. ഹസൻ കുഞ്ഞി, കുൽദുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.പി. ആയിഷ (പുതിയങ്ങാടി). മക്കൾ: ഇമ്രാൻ അഖ്തർ (ഇസ്ലാമിക് ബാങ്ക്, ഷാർജ), ഫാത്തിമത്തു ശബ്ന (പുതിയങ്ങാടി). മരുമക്കൾ: എ.കെ. ഫാത്തിമ (മാട്ടൂൽ സെൻട്രൽ), കെ.സി. അഫ്സൽ (അബൂദബി). സഹോദരിമാർ: എ.കെ. ബീവി (മൊറാഴ), ഖൈറുന്നിസ (പുതിയങ്ങാടി).