പിലാത്തറ: വ്യാപാരി വ്യവസായി സമിതി പിലാത്തറ ഈസ്റ്റ് യൂനിറ്റ് അംഗവും അതുൽ ഇലക്ട്രോണിക്സ് ഉടമയുമായ വിളയാങ്കോട് ശിവക്ഷേത്രത്തിന് സമീപത്തെ കെ.പി. ഉണ്ണി (58) നിര്യാതനായി. പിതാവ്: പരേതനായ കലശപറമ്പത്ത് നാരായണന്. മാതാവ്: നരായണി അമ്മ. ഭാര്യ: രശ്മി. മക്കള്‍: അതുല്‍ (ടെക്നോപാര്‍ക് തിരുവനന്തപുരം), അശ്വിന് (വിദ്യാര്‍ഥി ചീമേനി എൻജിനീയറിങ് കോളജ്). സഹോദരങ്ങള്‍: മുരളീധരന് (റിട്ട. അസി. സെക്രട്ടറി ഗ്രാമപഞ്ചായത്ത്), വത്സല, കെ.പി. ചന്ദ്രന് (എൽ.ഐ.സി ഏജന്റ്), സുരേന്ദ്രന് (ഗള്‍ഫ്), സുമ (അംഗൻവാടി വര്‍ക്കര്‍ നിടയേങ്ങ), പരേതനായ ഹരിദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുളപ്പുറം പൊതുശ്മശാനത്തിൽ.