പാനൂർ: എലാങ്കോട് പുതിയവീട്ടിൽ ചന്ദ്രമോഹൻ (77) നിര്യാതനായി. മലബാർ ക്രിസ്ത്യൻ കോളജ് റിട്ട. പ്രഫസറും എ.കെ.പി.സി.ടി.എ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം, എരഞ്ഞിപ്പാലം ഹൗസിങ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: ഡോ. കെ.വി. ജയശ്രീ (റിട്ട. പ്രഫ. പ്രോവിഡൻസ് കോളജ്, കോഴിക്കോട്). മകൻ: വരുൺ ചന്ദ്രമോഹൻ (ഐ.ടി, എറണാകുളം). മരുമകൾ: ഡോ. രഞ്ജു രാധാകൃഷ്ണൻ (എറണാകുളം). സഹോദരങ്ങൾ: പി.വി. ശ്രീമതി (റിട്ട. പ്രഥമാധ്യാപിക, പെരിങ്ങളം ചാലിയ എൽ.പി സ്കൂൾ), പി.വി. ഹരീന്ദ്രൻ (റിട്ട. അധ്യാപകൻ, പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്കൂൾ), പി.വി. ശ്യാമള (മുംബൈ), പി.വി. ശോഭന (റിട്ട. പ്രഥമാധ്യാപിക, പാനൂർ ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ പി.വി. ശ്രീധരൻ (വിമുക്ത ഭടൻ).