കൂത്തുപറമ്പ്: മങ്ങാട്ടിടം കരിയിൽ റാണിപത്മിനിയിൽ പണിക്കൻ വത്സൻ (66) കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്ര ബാങ്ക് റിട്ട. സീനിയർ മാനേജറും കാസർകോട് ട്രെയ്നിങ് സെന്റർ ഡയറക്ടറുമാണ്. പരേതനായ നാമത്ത് കുഞ്ഞിരാമന്റെയും പണിക്കൻ ദേവുവിന്റെയും മകനാണ്. ഭാര്യ: പരേതയായ പത്മിനി (റിട്ട. പ്രിൻസിപ്പൽ എൻജിനീയറിങ് കോളജ് കോട്ടയം). മക്കൾ: നിർമൽ (കൽപറ്റ ബ്ലോക്ക് എസ്.സി ഡെവലപ്മെന്റ് ഓഫിസർ), വിധുൽ (ഹാർവാർഡ് യൂനിവേഴ്സിറ്റി യു.എസ്.എ). സഹോദരങ്ങൾ: സൗമിനി (പാപ്പിനിശ്ശേരി), വിമല (മട്ടന്നൂർ), സാവിത്രി, പ്രമീള, പ്രീത (നഴ്സ് തലശ്ശേരി സഹകരണ ആശുപത്രി), ഷെർളി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.