പാലേരി: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എൻ.സി.പി ജില്ല സെക്രട്ടറിയുമായ പാറക്കടവിലെ കിഴക്കയില്‍ ബാലന് (72) നിര്യാതനായി. ചങ്ങരോത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ചെമ്പേരിടം ഭഗവതി ക്ഷേത്രം മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൗമിനി കിഴക്കയില്‍. മക്കള്‍: സൗമ്യ (പി.സി പാലം യു.പി സ്കൂള്‍ അധ്യാപിക), ബാല്‍രാജ് (മര്‍ച്ചന്റ് നേവി), വിപിന്‍ രാജ് (ട്രെയ്നര്‍). മരുമക്കള്‍: ശ്രീഹരി (ഡെല്‍റ്റ എന്‍ജിനീയര്‍ എറണാകുളം), വിദ്യാ ബാല്‍രാജ് (നടുപ്പില്‍ യു.പി സ്കൂള്‍ അധ്യാപിക), അപര്‍ണ വിപിന്‍ രാജ് (ഇന്‍കം ടാക്സ് കോഴിക്കോട്). സഹോദരങ്ങള്‍: അമ്മാളു അമ്മ, ദേവകി അമ്മ, പരേതരായ കോമപ്പൻ നായര്‍, രാഘവന് നായര്‍, കുഞ്ഞിരാമന് നായര്‍, പാര്‍വതി അമ്മ, മാധവി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.