കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര ക്രിസ്ത്യൻ ചർച്ചിന് വടക്കുവശം താമസിക്കുന്ന പാലക്കാട് വെണ്ണക്കര ജി.യു.പി.എസ് റിട്ട. അധ്യാപകൻ മാങ്കറ സിദ്ധാർഥന്റെ ഭാര്യ സുവാസിനി ടീച്ചർ (76) നിര്യാതയായി. പാലക്കാട് ബി.എം.ജെ.ബി.എസ് റിട്ട. അധ്യാപികയാണ്.
മക്കൾ: സിനോജ് (അബൂദബി), സുഭിഷ് (സിവിൽ എൻജിനീയർ, കണ്ണൂർ). മരുമക്കൾ: ശീതൾ, അരുണ (ഐ.ടി. സെക്ഷൻ വടകര). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാരയിലെ വീട്ടുവളപ്പിൽ.