മാള: പൊയ്യ പൂപ്പത്തിയിലെ തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തൻകുളം പുളിക്കത്തറ റാഫേലിന്റെ മകൻ ബെന്നിയാണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ പൂപ്പത്തിയിലെ ചെറിയ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊയ്യ എരട്ടപ്പടിയിൽ കോഴിക്കട നടത്തിവരുകയായിരുന്നു. മാള പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
മൃതദേഹം മാള ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പറവൂർ നായരമ്പലത്താണ് ബെന്നി താമസിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നായരമ്പലത്ത് സംസ്കരിക്കും. ഭാര്യ: നിമ്മി. മക്കൾ: ആഷ്ന മേരി, ആന്റണിയോ, അന്ന.