ചേർപ്പ്: വല്ലച്ചിറ ഷാപ്പ് സ്റ്റോപ്പിന് സമീപം അമിത വേഗത്തിൽ എത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്കല്ലൂർ കുന്നത്തൂർ കോട്ടപ്പുറം വീട്ടിൽ അഭയ് (19) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസിനെ (19) ഗുരുതര പരിക്കോടെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഇരുവരും തൃശൂർ വിഷൻ അക്കാദമി ഏവിയേഷൻ സ്കൂൾ വിദ്യാർഥികളാണ്.