മംഗളൂരു: മംഗളൂരു കാപ്പിലെ ഡോ. സാകിർ ഗോവ എന്ന ഡോ. സകീർ ഹുസൈൻ (60) നിര്യാതനായി. സൂറത്കലിലെയും വാസ്കോ ഗോവയിലെയും ആദർശ് ക്ലിനിക് ഉടമയാണ്. സീനിയർ ഫിസിഷ്യനായിരുന്നു. പരേതനായ ഹാജി യൂസഫ് ഹുസൈന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റിസ് വാന കാപ്പ്. മക്കൾ: എൻജിനീയർ തൻവീറ (ആസ്ത്രേലിയ മെൽബൺ), സായിദ് (ഡിസൈനർ മംഗളൂരു), സൈൻ (വിദ്യാർഥി). സഹോദരങ്ങൾ: ഡോ. സബീന അബൂബക്കർ (കാഞ്ഞങ്ങാട് ന്യൂലൈഫ് ആശുപത്രി ഉടമ), എൻജിനീയർ അബ്ദുൽ ഖാദർ (സിംഗപ്പൂർ), ആസിഫ് ഹുസൈൻ(ഹോട്ടൽ ആദർശ് വാസ്കോ ഗോവ).