കോഴിക്കോട്: മൂരിയാട് ചാലപ്പുറം മോഹനാലയത്തിൽ വാണിയമ്പത്ത് മേക്കുന്നത്ത് മോഹൻദാസ് (79) നിര്യാതനായി. കോഴിക്കോട് കാച്ചിത്തുണി ബിസിനസ് സ്ഥാപനമായ വി. കൃഷ്ണൻ ആൻഡ് സൺസ്, പാം ഗ്രൂവ് ഹോട്ടൽ എന്നിവ നടത്തിയിരുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രം ഭരണസമിതി മെംബറും മലബാർ ചേംബർ ഓഫ് കോമേഴ്സിൽ മാനേജറുമായിരുന്നു. കാലിക്കറ്റ് പീസ് ഗൂഡ്സ് മർച്ചന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയാണ്. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: പരേതയായ നാണി. ഭാര്യ: എ.പി. പ്രസന്ന. മക്കൾ: കിരൺ മോഹൻ (പ്ലേറ്റോസ് അക്വസിറ്റ് കൊച്ചി), ജെസ്ന മനോജ് (ടീച്ചർ, വി.എച്ച്.എസ്.എസ് പെരുവള്ളൂർ). മരുമക്കൾ: മനോജ്, സജ്ന.