കാസർകോട്: തെരുവത്ത് കോയാസ് ലൈനിൽ കുണ്ടുവളപ്പിലെ ടി.എ. മൈമൂന (66) നിര്യാതയായി. പരേതരായ തെരുവത്ത് ടി.എ. അഹമ്മദിന്റെയും (സീമേൻ) ബീഫാത്തിമയുടെയും മകളാണ്. ഖാസി ലൈനിലെ പഴയ മുക്രിയുടെ മകൻ എം. അബ്ദുൽ റഹ്മാനാണ് ഭർത്താവ്. മക്കൾ: റഫീന, ഹുസൈൻ (ഖത്തർ), സെമീന ചെമ്മനാട്, സബാന തെരുവത്ത്, റിസ്വാൻ (ദുബൈ). മരുമക്കൾ: മുസ്തഫ ചൗക്കി (അബൂദബി), നജീബ് ചെമ്മനാട് (എസ്.ടി.യു തൊഴിലാളി), ഇർഷാദ് (കാർ ക്ലബ് കാസർകോട്), ജദീറ ചെമ്മനാട്, ഖദീജ ചെർക്കള. സഹോദരങ്ങൾ: ഉത്തരദേശം സായാഹ്നപത്രം ലേഖകൻ ഷാഫി തെരുവത്ത്, ടി.എ. സുബൈദ തെരുവത്ത്, ടി.എ. നസ്റിൻ ബാങ്കോട്, ടി.എ. റംല നായന്മാർമൂല, പരേതയായ ടി.എ. ആയിഷ നെല്ലിക്കുന്ന്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് തളങ്കര വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ.