കാഞ്ഞങ്ങാട്: ഐങ്ങോത്ത് ചൈത്രത്തിലെ എൻ.വി. പത്മനാഭൻ നായർ (റിട്ട. പി. ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ, 68) നിര്യാതനായി. പരേതരായ എൻ.വി. അക്കു അമ്മയുടെയും പനയന്തട്ട കുഞ്ഞിരാമൻ നായരുടെയും മകനാണ്. ഭാര്യ: കെ.എം. രമ. മക്കൾ: രേഷ്മ, കരിഷ്മ (എറണാകുളം). മരുമകൻ: അനീഷ് (സിംഗപ്പൂർ). സഹോദരങ്ങൾ: എൻ.വി. സാവിത്രി അമ്മ, എൻ.വി. സൗദാമിനി അമ്മ, എൻ.വി. കുഞ്ഞികൃഷ്ണൻ നായർ, എൻ.വി. അരവിന്ദൻ നായർ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ, പയ്യന്നൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്).