കുറ്റിപ്പുറം: കാർ അപകടത്തിൽപെട്ട് ചികിത്സയിലിരിക്കെ പ്രവാസി മരിച്ചു. പരേതനായ പള്ളിലാലിൽ മുഹമ്മദിന്റെ (കുഞ്ഞൻ) മകൻ കുറ്റിപ്പുറം മല്ലൂർ കടവിൽ താമസിക്കുന്ന അഷറഫ് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. കുമ്പിടിയിൽ പട്ടിത്തറയിൽ പമ്പ് ഹൗസിനു സമീപം കാർ മരത്തിലിടിച്ച് പരിക്കേറ്റ അഷ്റഫ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ നഫീസ. ഭാര്യ: സൈനബ. മക്കൾ: റെജീല, ഫെബിന, ഷംല. മരുമക്കൾ: മിദ്ലാജ്, സിറാജ്, റയീസ്. സഹോദരങ്ങൾ: റസാഖ്, സഫിയ, ഫൗസിയ, നജ്മത്ത്.