മുസ്തഫ മാസ്റ്റർ
പിണങ്ങോട്: മൂരിക്കാപ്പ് വെങ്ങളത്ത് മുസ്തഫ മാസ്റ്റർ (62) നിര്യാതനായി. തരിയോട് എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഇരുളം എൽ.പി സ്കൂൾ, ഇസ് ലാമിയ കോളജ് പിണങ്ങോട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി സജീവ പ്രവർത്തകനായ അദ്ദേഹം ദീർഘകാലം പ്രബോധനം ആരാമം ഏജന്റായിരുന്നു. ശാന്തപുരം ഇസ്ലാമിയ കോളജിലെ പൂർവ വിദ്യാർഥിയാണ്. പരേതനായ വെങ്ങളത്ത് അസൈനാറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: റംല (വെങ്ങപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് മുൻ അംഗം). മക്കൾ: ലബീബ്, ഷബീബ്, റനീബ്. മരുമക്കൾ: പി.എ. ഫൗസിയ (പുതുശ്ശേരികടവ്), ജുവൈരിയ (മീനങ്ങാടി), ഹാദിയ (മേപ്പാടി).