നീലേശ്വരം: കുമ്പളപ്പള്ളിയിലെ പി.പി. ദേവദാസൻ മാസ്റ്റർ (86) നിര്യാതനായി. കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ടി.ഇ. ദേവകിയമ്മ (റിട്ട: അധ്യാപിക എസ്.കെ.ജി.എം.എ.യു.പി സ്കൂൾ കുമ്പളപ്പള്ളി). മക്കൾ: രാജേഷ് കുമാർ (റിട്ട: അധ്യാപകൻ ജി.എച്ച്.എസ് പരപ്പ), രാജേശ്വരി (ഹെഡ്മിസ്ട്രസ് എ.യു.പി സ്കൂൾ നെല്ലിയടുക്കം), ബിന്ദു (ഹെഡ്മിസ്ട്രസ് ജി.എം.വി.എച്ച്.എസ്.എസ്, തളങ്കര). മരുമക്കൾ: ഹരിദാസൻ (റിട്ട: അധ്യാപകൻ എസ്.കെ.ജി.എം.എ.യു.പി സ്കൂൾ കുമ്പളപ്പള്ളി), ശ്രീലത (പടുപ്പ്). സഹോദരങ്ങൾ: രവീന്ദ്രൻ, സുബ്രമണ്യൻ, ഭഗീരഥൻ, അശോകൻ, ബാബു, തങ്കം, യശോദ (എല്ലാവരും കോഴിക്കോട്).