മേപ്പയ്യൂർ: അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം തറമൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ. ബീന (52) നിര്യാതയായി. കാരയാട് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭർത്താവ്: പി.കെ. രാജൻ (റിട്ട: അധ്യാപകൻ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ). മക്കൾ: ആതിര, അമൃത, അതുല്യ. മരുമക്കൾ: ബബീഷ് കുമാർ കരുവണ്ണൂർ (ജി.എം.യു.പി.എസ് വേളൂർ അത്തോളി), പവി തോമസ് തൃശൂർ (ഒമാൻ), ജിതിൻ കുന്നോത്ത് മുക്ക് (ഗവ. വനിത ഐ.ടി.ഐ കണ്ണൂർ). പിതാവ്: പരേതനായ അച്യുതൻ. മാതാവ്: ദേവി. സഹോദരങ്ങൾ: പി.കെ. ബിന്ദു (കാരാച്ചിറ, കണ്ണൂർ), കെ.സി. ബിജു (ഊരള്ളൂർ).