എരുമപ്പെട്ടി: പരിക്കേറ്റ് റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വ്യാപാരി മരിച്ചു. കിടങ്ങൂർ ഗാന്ധിനഗർ റോഡിൽ താമസിക്കുന്ന ചിറ്റിലപ്പിളി വീട്ടിൽ ബാബുവാണ് (68) മരിച്ചത്. ബുധനാഴ്ച പുലർച്ചെ എരുമപ്പെട്ടി കരിയന്നൂർ പാടശേഖരത്തിന് സമീപം റോഡരികിൽ സ്കൂട്ടറിൽനിന്ന് വീണ് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് ബാബുവിനെ കണ്ടത്. എരുമപ്പെട്ടി കുണ്ടന്നൂർ ചുങ്കം സെന്ററിൽ സ്റ്റേഷനറി നടത്തുന്ന ബാബു കടയടച്ച് രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വാഹനാപകടം എങ്ങനെയുണ്ടായതാണെന്നത് വ്യക്തമല്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു. ഭാര്യ: അൽഫോൻസ. മക്കൾ: ആൽബർട്ട്, മരിയ. മരുമകൾ: ജിൽസിയ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചൊവ്വന്നൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.