പട്ടാമ്പി: മുളയങ്കാവ് ഗണേഷ് മന്ദിരത്തിൽ എൻ.എ. ബീന (56) നിര്യാതയായി. മുളയങ്കാവ് എ.യു.പി. സ്കൂൾ, വി.കെ. കടവ് ജി.എൽ.പി സ്കൂൾ, പട്ടാമ്പി ജി.എൽ.പി സ്കൂൾ, നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ, വള്ളൂർ ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.
വള്ളൂരിൽ പ്രധാനാധ്യാപികയായിരിക്കെ വളന്ററി റിട്ടയർമെന്റെടുത്തു. അർബുദ ബാധയിലും തളരാതെ രണ്ടു തവണ ഹിമാലയൻ പര്യടനം നടത്തി ശ്രദ്ധേയയായി.
ഭർത്താവ്: ദേവകുമാർ (റിട്ട. അധ്യാപകൻ). മക്കൾ: ശരത് ദേവ് (കാനഡ), സാരംഗ് ദേവ് (ജർമനി). മരുമക്കൾ: ലിയ, ആതിര. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജിന് കൈമാറി.