കങ്കോൽ: സ്വാമിമുക്ക് പുത്തൂരിലെ വിമുക്തഭടനും ദീർഘകാലം കൊഴുമൽ പോസ്റ്റ് മാസ്റ്ററുമായിരുന്ന പയ്യാടക്കൻ ഗോപിനാഥൻ നായർ (78) നിര്യാതനായി. കേരള എക്സ് സർവിസ് ലീഗ് കണ്ണൂർ ജില്ല ജോയന്റ് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, പയ്യന്നൂർ മേഖല പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊഴുമൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം, ആലപ്പടമ്പ് ശ്രീ വേട്ടക്കൊരു മകൻ കോട്ടം, കേരള വയോജന വേദി സ്വാമി മുക്ക് യൂനിറ്റ് ഭാരവാഹി, പ്രാന്തംചാൽ ശ്രീരാമചന്ദ്രൻ മിഷൻ ആശ്രമം ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: സി. ശാരദ. മക്കൾ: സി. ബിമൽനാഥ് (ചീഫ് പിക്ചർ കോഓഡിനേറ്റർ ദ വീക്ക് മലയാള മനോരമ കൊച്ചി), സി. ഷൈനി ടീച്ചർ (വി.എച്ച്.എസ്.എസ്, കൈക്കോട്ട് കടവ്). മരുമക്കൾ: എ.എം. സിമി (എച്ച്.എസ്.എസ് ഹോസ്ദുർഗ്), ഡോ: എം. ബാലൻ (റിട്ട. പ്രിൻസിപ്പൽ ഡയറ്റ് കാസർകോട്). സഹോദരങ്ങൾ: പി. ഗോപാലകൃഷ്ണൻ (പുത്തൂർ), പി. ശ്യാമള (ആയന്നൂർ), പി. മുരളീധരൻ (പുത്തൂർ), പരേതനായ പി. രവീന്ദ്രൻ (കണ്ടങ്കാളി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.