മുഴപ്പിലങ്ങാട്: പൊലീസ് സ്റ്റേഷന് സമീപം മലക്ക്താഴെ റോഡിൽ റിട്ട. സുബേദാർ പൗർണമിയിൽ പച്ചേൻ നാരായണൻ (88) നിര്യാതനായി. മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രം തറയിൽ കാരണവരും, ബാവോട് വരയിൽ മുത്തപ്പൻ മഠപ്പുര ട്രസ്റ്റിയും, ശ്രീനാരായണ ബസ് ഉടമയും, കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റി ട്രഷററുമാണ്. ഭാര്യ: കെ.എം. ശാന്ത. മക്കൾ: പി.കെ. ബീന, പി.കെ. ബവിത, പി.കെ. രാജേഷ് (കോഴിക്കോട് മെഡിക്കൽ കോളജ് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ ഓവർസിയർ). മരുമക്കൾ: എൻ.പി. അജയകുമാർ (റിട്ട. പൊതുമരാമത്ത് വകുപ്പ്), അനിൽ കൃഷ്ണൻ (അഴീക്കോട്), നമിത. സഹോദരങ്ങൾ: രാധ, സരോജിനി, പരേതരായ കണ്ണൻ, മാധവി, ബാലൻ, ലക്ഷ്മി, രാമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.