ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ എടോളിക്കുന്നത്ത് താമസിക്കുന്ന അബ്ദുല്ല കുറുമ്പ്ര (75) നിര്യാതനായി. ദീർഘകാലം പുൽപ്പറമ്പ് മസ്ജിദ് ഹമ്മാദിയിലും വെസ്റ്റ് ചേന്ദമംഗലൂർ അൻസാർ പള്ളിയിലും മുഅദ്ദിനായി സേവനം ചെയ്തിരുന്നു. ഭാര്യ: സൈനബ. മക്കൾ: മുനീർ (ഖത്തർ), മുജീബ് റഹ്മാൻ (സൗദി അറേബ്യ), അഷറഫ്, ഖൈറുന്നീസ, തസ്നീം ബാനു. മരുമക്കൾ: മുസ്തഫ (ചേന്ദമംഗലൂർ), അഷ്കർ (കാരശ്ശേരി), റുബീന, ജസീറ, സലീന.മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടരക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.