തിരുവാമ്പാടി: പുന്നക്കലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വട്ടപ്പലം ജോസഫ് (കുട്ടിച്ചേട്ടൻ-101) നിര്യാതനായി. പാലാ പ്രവിത്താനത്തുനിന്ന് 1938ൽ മലബാറിലേക്ക് കുടിയേറിയതാണ് കുടുംബം. ഭാര്യ: പരേതയായ ത്രേസ്യാമ്മ (പാലാ കിഴക്കേക്കര കുടുംബാംഗം). മക്കൾ: സിസ്റ്റർ മേരി ജോസ് (ആരാധനാ സഭ), സിസ്റ്റർ ആൻസി (ആരാധനാ സഭ), ജോസ് വി.ജെ, സിസ്റ്റർ റോസ് ജോസ് (പ്രസന്റേഷൻ കോൺവെന്റ് തൃശൂർ), ജോർജ് ജോസഫ്, എൽസാ ജോസ് (കരുവാരകുണ്ട്). മരുമക്കൾ: ക്ലാരമ്മ ഇട്ടിയപ്പാറ (കട്ടിപ്പാറ), ജോസ് മഞ്ചപ്പിള്ളിൽ (കരുവാരക്കുണ്ട്), ഗ്രേസി കുഴികണ്ടത്തിൽ (ചെറുകാട്ടൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.