എരുമപ്പെട്ടി: തയ്യൂർ അറങ്ങാശ്ശേരി വീട്ടിൽ ദേവസ്സിയുടെ മകൻ ഡൊമിനി (72) നിര്യാതനായി. വേലൂർ പഞ്ചായത്ത് ഭരണസമിതി, തയ്യൂർ സഹകരണ ബാങ്ക് ഭരണസമിതി മുൻ അംഗവും കോൺഗ്രസ് വേലൂർ മണ്ഡലം മുൻ പ്രസിഡന്റുമാണ്.
ഭാര്യ: ഏല്യ. മക്കൾ: സ്റ്റീഫൻ, ജോബ്, ലിജി, ആന്റോ. മരുമക്കൾ: സിബിൻ, ലിൻസി, ഷാജു, ജെസ്മിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തയ്യൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.