കോഴിക്കോട്: കൊല്ലം മാതൃഭൂമി ഓഫിസിലെ സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരൻ എടക്കാട് ഗണപതിക്കാവിന് സമീപം രചന ഹൗസിൽ നാച്ചാട്ടിൽ പ്രസൂൺ (45) നിര്യാതനായി. പിതാവ്: എൻ. രാമചന്ദ്രൻ (റിട്ട. മാതൃഭൂമി). മാതാവ്: പ്രസന്ന (റിട്ട. കെ.ടി.സി). മകൾ: ധ്വനി. സഹോദരി: എൻ. പ്രതിഭ സുഹാസ് (ദേവസ്വം ബോർഡ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട്.