വടകര: നഗരസഭ മുൻ ചെയർമാനും വടകരയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന കോറോത്ത് കെ. രഘുനാഥ് (89) നിര്യാതനായി. ദീർഘകാലം ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റും വടകര ബാർ അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തും സാന്നിധ്യമറിയിച്ചു. 1966ൽ മദ്രാസ് ഹൈകോടതിയിൽ അഭിഭാഷകനായി ചേർന്നു. 1972ൽ വടകരയിൽ തിരിച്ചെത്തി അഭിഭാഷക ജോലി തുടർന്നു. 1978ൽ നഗരസഭ പഴങ്കാവ് വാർഡിൽ നിന്ന് തെരഞ്ഞെടുത്ത് നഗരസഭ ചെയർമാനായി. വടകര കോടതി പരിസരത്തും ടൗൺ ഹാളിലും പൊതുദർശനത്തിനുശേഷം വൈകീട്ട് നാലോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രാജി ലക്ഷ്മി. മക്കൾ: പരേതയായ സരിത, ഡോ. സ്മേര (സ്റ്റാർ കെയർ ഹോസ്പിറ്റൽ). മരുമകൻ: ഡോ. വിനോദ് (മിംസ് ഹോസ്പിറ്റൽ). സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി, പത്മനാഭൻ, ചന്ദ്രി, വിശ്വനാഥന്, ശാന്ത.