മേപ്പയൂർ: ഹൈസ്കൂളിന് സമീപം ചെറുവത്ത് മീത്തൽ സി.എം. കുഞ്ഞിരാമൻ (87) നിര്യാതനായി. വടകര ബി.എസ്.എൻ.എൽ ഓഫിസിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സരോജിനി (കൂത്താളി). മക്കൾ: കെ.എസ്. സന്തോഷ്, ഷൈനി (വാകയാട്), ഷൈമ(ചേലിയ). മരുമക്കൾ: റീബ (വടകര), സി. മനോജ് (റിട്ട. അധ്യാപകൻ, വാകയാട് യു.പി സ്കൂൾ), അക്കനാരി രാമകൃഷ്ണൻ (ഇലക്ട്രീഷ്യൻ, ചേലിയ). സഹോദരങ്ങൾ: സി.എം. ബാലൻ, മാത എടക്കുടി, കമല (കണ്ണൂർ), പരേതരായ നാരായണി പൂവറ്റക്കണ്ടി, സി.എം. കുഞ്ഞിക്കണ്ണൻ (വാല്യക്കോട്).