മലയമ്മ: മേച്ചേരി പറമ്പത്ത് ജാനകി (90) നിര്യാതയായി. പരേതനായ അപ്പുകുട്ടി വൈദ്യരുടെ ഭാര്യയാണ്. മക്കൾ: ഡോ: ശശിധരൻ, പ്രകാശൻ, കൃഷ്ണൻകുട്ടി (മോഹനൻ- റിട്ട. മാനേജർ, തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക്), ഡോ. ഗോപിനാഥ് (റിട്ട. ജില്ല മെഡിക്കൽ ഓഫിസർ), പുഷ്പ. മരുമക്കൾ: പരേതനായ ശ്രീഹർഷൻ (റിട്ട. സ്റ്റാഫ്താലൂക്ക് ഓഫിസ്, കോഴിക്കോട്), ശൈലജ (റിട്ട. അധ്യാപിക) ആനന്ദവല്ലി (റിട്ട. ജില്ല പഞ്ചായത്ത് കോൺഫിഡൻഷൽ അസിസ്റ്റന്റ്), രാജലക്ഷ്മി (സ്പ്രിങ് വാലി സ്കൂൾ അധ്യാപിക), ശാന്ത (പുള്ളന്നൂർ ജി.എൽ.പി സ്കൂൾ അധ്യാപിക). സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.