കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് റിട്ട. വൈസ് പ്രിൻസിപ്പലും ചരിത്ര വിഭാഗം മേധാവിയുമായിരുന്ന നെല്ലിശ്ശേരിൽ ഡോ. ഫ്രെഡറിക്ക് സുനിൽ കുമാർ (66) നാലാം ഗേറ്റിനു സമീപമുള്ള പ്രേയ്സ് ഭവനത്തിൽ നിര്യാതനായി. ഭാര്യ: സുജ ഫ്രെഡറിക്ക് (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക, ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട്). മക്കൾ: സുഷീൽ ഫ്രെഡറിക്ക് (അസോസിയറ്റ് കൺസൽട്ടൻറ്, ടി.സി.എസ് കൊച്ചി), സൗമ്യ സാമുവൽ (സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, യു.എസ്.എ). മരുമക്കൾ: ആൻ സുഷീൽ (കൊച്ചി), സാമുവൽ ജോസഫ് (സി.ഇ.ഒ ഹക്കീമോ, യു.എസ്.എ). സഹോദരങ്ങൾ: ജോസ്, ഹെൻറി, സൈമൺ, പോൾ, റോസിലി, വിക്ടോറിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ സി.എസ്. ഐ സെമിത്തേരിയിൽ.