കോഴിക്കോട്: പുതുശ്ശേരി വീട് മുസ്തഫ (74) പന്നിയങ്ങര മേൽപ്പാലത്തിന് താഴെ കുഞ്ഞികോയ റോഡിലെ പി.വി ഹൗസിൽ (കൂട്ടം റെസിഡന്റസ് C-60) നിര്യാതനായി. പരേതനായ ചാപ്പയിൽ ഇബ്രാഹിം കോയ ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ ഇടിയങ്ങര ദൂശാവീട്ടിൽ ജമീല. മക്കൾ: ഡി.വി. ഫസൽ (പരീസൺസ്), നസീമ, ശർമിന (അബൂദബി), റീന. മരുമക്കൾ: ചേക്രായിൻ വളപ്പ് ഉമ്മർ കോയ, പള്ളിവീട് സിദ്ദീഖ് (അബൂദബി), കുഞ്ഞിത്താൻ മാളിയേക്കൽ ഫിറോസ് ഖാൻ, വാടിയിൽ വലിയവീട് കൽമ മിസ് രിയ. സഹോദരങ്ങൾ: പി.വി. സക്കീന, പരേതരായ പി.വി. മമ്മദ് കോയ, പി.വി. മൊയ്തീൻ കോയ.