മഞ്ചേരി: അഭിഭാഷകനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരുമ്പുഴി ചാലിൽ കിഴക്കേത്തലാപ്പിൽ സി.കെ. മുഹമ്മദിന്റെ മകൻ സി.കെ. അബ്ദുസ്സമദ് (53) ആണ് മരിച്ചത്. മഞ്ചേരി അരുകിഴായ ഫ്രെസ്കോ ക്ലബ് റോഡിലാണ് ചൊവ്വാഴ്ച രാവിലെ ആറിന് മൃതദേഹം കണ്ടത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പത്രവിതരണം നടത്തുന്നയാളും പ്രഭാത സവാരിക്കാരുമാണ് മൃതദേഹം കണ്ടത്. പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോൾ കുഴഞ്ഞുവീണതാകാമെന്ന് കരുതുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. 2000-2005ൽ ആനക്കയം പഞ്ചായത്തിൽ 17ാം വാർഡ് അംഗമായിരുന്നു. സി.പി.എം ആനക്കയം ലോക്കൽ കമ്മിറ്റി അംഗം, ജില്ല ബാർ അസോസിയേഷൻ സെക്രട്ടറി, ഐ.എൽ.യു ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മാതാവ്: പരേതയായ ആയിഷ. മക്കൾ: ഹന, ഹനിൻ. മരുമകൻ: അമൽ. സഹോദരൻ: സി.കെ. ഇർഷാദ് (ജിദ്ദ നവോദയ പ്രവർത്തകൻ).