കാഞ്ഞങ്ങാട്: മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ബേക്കൽ ഇല്യാസ് നഗറിൽ ബി.കെ. അബ്ദുല്ല ഹാജി (84) നിര്യാതനായി. ബേക്കൽ ഇല്യാസ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റും മുസ്ലിംലീഗ് ശാഖ മുൻ പ്രസിഡന്റുമായിരുന്നു. ദീർഘകാലം കുവൈത്തിൽ വ്യാപാരിയായിരുന്നു.ഭാര്യ: ബീഫാത്തിമ. മക്കൾ: ബി.കെ. സാലിം, അസ്ലം, സബീന. മരുമക്കൾ: എം.കെ. മുസ്തഫ ബല്ലാകടപ്പുറം, നഫീസ ബിലാൽ നഗർ. സഹോദരങ്ങൾ: പരേതരായ കുന്നിൽ മുഹമ്മദ്, കുന്നിൽ ഹുസൈൻ, ബി.കെ. അബ്ബാസ് ഹാജി, ബീഫാത്തിമ, മറിയം, സുലൈഖ.