ബേബി ഗിരിജഫറോക്ക്: ചെറുവണ്ണൂർ-നല്ലളം മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അരീക്കാട് പുളിക്കൽ ബേബി ഗിരിജ (70) നിര്യാതയായി. ഫറോക്ക് സഹകരണ ബാങ്ക് ഡയറക്ടർ, ചെറുവണ്ണൂർ ക്ഷീരോൽപാദക സംഘം പ്രസിഡന്റ്, ജനാധിപത്യ മഹിള അസോസിയേഷൻ ഫറോക്ക് ഏരിയ കമ്മിറ്റി സെക്രട്ടറി, സി.പി.എം അവിഭക്ത ചെറുവണ്ണൂർ ലോക്കൽ കമ്മറ്റി മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ സി.പി.എം അരീക്കാട് ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. പിതാവ്: വേലായുധൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: ലോഹിതാക്ഷൻ, പരേതരായ ബാലകൃഷണൻ, രാമകൃഷ്ണൻ, സുലോചന, വത്സല.