നാദാപുരം: ഇലക്ട്രിക് വയറിങ് ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കക്കംവെള്ളി കുന്നത്ത്പള്ളി മഹല്ലിലെ മരക്കാട്ടേരി ജാഫർ (36) ആണ് മരിച്ചത്. കക്കംവെള്ളിയിൽ ചെരിപ്പ് ഷോറൂമിലെ ജോലിക്കിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മൃതദേഹം ബുധനാഴ്ച മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടിക്കുശേഷം ഉച്ചയോടെ നാദാപുരം വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: കുഞ്ഞി പാത്തു. പിതാവ്: പരേതനായ മൂസ. ഭാര്യ: അഷ്മില. മക്കൾ: മുഹമ്മദ് ജസ്ലാൻ, മുഹമ്മദ്. സഹോദരങ്ങൾ: നിസാർ, അൽഖമത്ത്, അഷ്റഫ്, സൗദ, ഫൗസിയ, ഹുസ്ന, അഫ്സത്ത്, ശരീഫ.