ചെറുവത്തൂർ: മുൻ എ.ഇ.ഒ കാടങ്കോട്ടെ കെ. ചന്ദ്രബോസ് (86) നിര്യാതനായി. ദീർഘകാലം കാടങ്കോട് ജി.എഫ്.വി.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകനായിരുന്നു. കൃഷിവകുപ്പിലും ആരോഗ്യവകുപ്പിലും ജോലിചെയ്ത ശേഷമാണ് സ്കൂൾ അധ്യാപകനായത്. ചെറുവത്തൂർ എ.ഇ.ഒ ആയാണ് വിരമിച്ചത്. അധ്യാപക സംഘടനാരംഗത്തും സജീവമായിരുന്നു. പുരോഗമന കലാസാഹിത്യസംഘം ജില്ല കമ്മിറ്റി മുൻ അംഗം, സി.പി.എം തുരുത്തി ലോക്കൽ കമ്മിറ്റി മുൻ അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. കാടങ്കോട്, തുരുത്തി പ്രദേശത്തെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ നിറസാന്നിധ്യമായിരുന്നു ചന്ദ്രബോസ്. ഭാര്യ: കാർത്യായനി. മക്കൾ: സുനിൽ ബോസ്, സലിൽ ബോസ്, സുധീപ് ബോസ്, സജിത് ബോസ്.