കുന്ദമംഗലം: ആദ്യകാല സോഷ്യലിസ്റ്റും ചാത്തമംഗലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എടത്തോലത്ത് ഗംഗാധരൻ നായർ (85) നിര്യാതനായി. സി.പി.എം ചാത്തമംഗലം ലോക്കൽ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി, കെ.പി.ടി.യു സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം, ചാത്തമംഗലം ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ്, ചാത്തമംഗലം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ല മൊത്ത വ്യാപാര സഹകരണ സംഘം വൈസ് പ്രസിഡന്റ്, കേരള കർഷകസംഘം കുന്ദമംഗലം ഏരിയ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ.ടി.സി ചാത്തമംഗലം, സ്നേഹലത തിയറ്റേഴ്സ്, നവചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 12ാം മൈൽ എന്നിവയുടെ സംഘാടകനായിരുന്നു. ആദ്യകാല വോളിബാൾ താരവും നാടക നടനുമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കുന്ദമംഗലം മണ്ഡലം ചെയർമാനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മലയമ്മ എ.യു.പി സ്കൂളിൽ അധ്യാപകനായി ജോലിചെയ്ത ഗംഗാധരൻ മാസ്റ്റർ പ്രധാനാധ്യാപകനായാണ് റിട്ടയർ ചെയ്തത്. ഗംഗാധരൻ മാസ്റ്ററുടെ ആഗ്രഹപ്രകാരം ഭൗതികശരീരം കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുകൊടുത്തു. ഭാര്യ: ജാനു. മക്കൾ: എ.ജി. അനിത (അംഗൻവാടി അധ്യാപിക), എ.ജി. സുനിത (അംഗൻവാടി അധ്യാപിക), എ.ജി. അജീഷ് (ക്ലർക്ക്, കോഴിക്കോട് ജില്ല സഹകരണ ആശുപത്രി). മരുമക്കൾ: കൃഷ്ണനുണ്ണി (ഓമശ്ശേരി), സദാശിവൻ (പെരുവയൽ), സൗമ്യ (ജി.എസ്.ടി ഓഫിസ്, കോഴിക്കോട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, കമലാക്ഷി, വിശാലാക്ഷി.