നല്ലളംബസാർ: കുന്നുമൽ ആരാംകുനി മുഹമ്മദ് കോയ എന്ന കോയമോൻ (72) എടവണ്ണപ്പാറ എളമരം റോഡിലെ വീട്ടിൽ നിര്യാതനായി. എടവണ്ണപ്പാറ സോമിൽ ഉടമയാണ്. ഭാര്യ: ഖദീജ കളത്തിങ്ങൽ കോടമ്പുഴ. മക്കൾ: സക്കീന, വാഹിദ, ഹൈറുന്നീസ, സാജിത, സാഹിറ, സബീന. മരുമക്കൾ: താഷ്കന്റ് വീരാൻകുട്ടി, അലി (കിളിനാട്), മുസ്തഫ (കൊളത്തറ), മൂസക്കുട്ടി (മേലങ്ങാടി), ജംഷീദ് (ഒലിപ്രംകടവ്), അസ്ലം (പൂവാട്ടുപറമ്പ്).