കൂറ്റനാട്: ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തൃത്താല പാണ്ഡലങ്ങാട്ട് വിജയരാഘവന്റെ മകൻ വിനീതാണ് (38) മരിച്ചത്. ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. ആറങ്ങോട്ടുകരയിലെ മെഡിക്കൽ ഷോപ്പിലെ ജോലി കഴിഞ്ഞ് തിരിച്ചുവരും വഴി വീടിനടുത്ത റോഡിൽവെച്ച് ബൈക്ക് വഴുതി പാടത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിനീത് അവിവാഹിതനാണ്. മാതാവ്: വസന്ത. സഹോദരങ്ങൾ: വിപിൻ, വിനയൻ, വിജിത.