ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി പൂടിക്കളം രമാദേവി (75) നിര്യാതയായി. ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു. ഭർത്താവ്: ഉണ്ണികൃഷ്ണൻ (പെരിന്തൽമണ്ണ പി.ടി.എം കോളജ് റിട്ട. അധ്യാപകൻ). മകൻ: രാജേഷ് (വിദേശം). മരുമകൾ: ഡോ. തുളസി (പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം സയന്റിസ്റ്റ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.