കാഞ്ഞങ്ങാട്: ഒടയംചാൽ ഗവ. ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് ലിജിമോൾ (55) നിര്യാതയായി. ഒടയംചാൽ ടൗണിന് സമീപം കോടോം റോഡിലാണ് താമസം. തളിപ്പറമ്പാണ് സ്വദേശം. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ബംഗളൂരുവിൽ വിദഗ്ധ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒടയംചാലിൽനിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭർത്താവ്: തൊമ്മി. ഒരു മകനുണ്ട്.