നീലേശ്വരം: പടന്നക്കാട് തീർഥങ്കരയിലെ ടി. പ്രഭാകരൻ (76) നിര്യാതനായി. റിട്ട. ജില്ല മെഡിക്കൽ സ്റ്റോർ സൂപ്രണ്ടായിരുന്നു. എസ്.എൻ.ഡി.പി തീർഥങ്കര ശാഖ സെക്രട്ടറി, തീർഥങ്കര അയ്യപ്പഭജന മഠം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: താരഭായ് (റിട്ട. റവന്യൂ വകുപ്പ്). മക്കൾ: പ്രതീഷ് ബാബു, നിമിത (എൻജിനീയർ, ചെന്നൈ). മരുമക്കൾ: അനില, റിജോഷ് (എൻജിനീയർ, ചെന്നൈ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, പരേതയായ മീനാക്ഷി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.