അഴീക്കോട്: അരയാക്കണ്ടിപ്പാറ ജമീലാസിൽ സി.പി. മഹമുദ് മാസ്റ്റർ (84) നിര്യാതനായി. കാസർകോട് കുമ്പള ആരിക്കാടി ജി.യു.പി സ്കൂൾ, അഴീക്കോട് ഫിഷറീസ് എൽ.പി സ്കൂൾ, ചാലാട് ജി.യു.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനം ചെയ്തിരുന്നു. ദീർഘകാലം ചെമ്മരശ്ശേരിപ്പാറ ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയും അഴിക്കോട് അറിയപ്പെട്ട സാമൂഹിക പ്രവർത്തകനുമായിരുന്നു. ചാലാട് ജി.യു.പി സ്കൂൾ ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.
ഭാര്യ: ഇല്ലിക്കൽ മുമ്മിണിയൻ ജമീല. മക്കൾ: ഫാസില. അസ്ലഹ, മുഹമ്മദ് ജാസിൽ (ദുബൈ). മരുമകൾ: സിദ്ദീഖ് (ഷാർജ), ജഷീർ (ദുബൈ), ഹസീന. സഹോദരങ്ങൾ: സി.പി. സൈനബ, ഹമീദ്, പരേതരായ കുഞ്ഞാമിന, കദീജ, മറിയം, സഫിയ.