പേരാമ്പ്ര: നരക്കോട് നടുവിലെ നാഗത്തിങ്കൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവിലെ നാഗത്തിങ്കൽ കുഞ്ഞിക്കണ്ണൻ. മക്കൾ: പ്രദീപൻ, പ്രമീള (മന്ദങ്കാവ് എം.എൽ.പി സ്കൂൾ), ഗിരിജ (തൃക്കോട്ടൂർ യു.പി സ്കൂൾ), പ്രവിത (കുമ്പള ചോല ജി.എൽ.പി സ്കൂൾ). മരുമക്കൾ: പ്രകാശൻ (റിട്ട. പ്രധാനാധ്യാപകൻ പന്തിരിക്കര സ്കൂൾ), ബാലകൃഷ്ണൻ (സർവിസ് ബാങ്ക് തിക്കോടി), ജിതേഷ് കൈവേലി (കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: വടക്കേ പറമ്പിൽ കേളപ്പൻ, കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, ദിവാകരൻ, ദേവകി കാളാശ്ശേരി പരേതനായ ശങ്കരൻ.