കുന്ദമംഗലം: പെരുവഴിക്കടവ് പീടിക തൊടികയിൽ കലേഷ് (40- യൂത്ത് കോൺഗ്രസ് മുൻ കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡന്റ്) നിര്യാതനായി.മഞ്ഞപ്പിത്ത ബാധയെതുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് ചികിത്സ നടത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കുകയും അഡ്വ. ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പെരുവഴിക്കടവ് സ്കൂളിൽ ഫണ്ട് സ്വരൂപിക്കുന്നതിനായി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിന് കാത്തുനിൽക്കാതെ കലേഷ് വിടവാങ്ങി.
പിതാവ്: ബാലകൃഷ്ണൻ. മാതാവ്: യശോദ. സഹോദരി: കവിത പ്രശാന്ത് (പൊറ്റമ്മൽ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മേപ്പുത്തലത്ത് വീട്ടുവളപ്പിൽ.