കാഞ്ഞങ്ങാട്: വീട്ടിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ബേഡകം തെക്കെക്കര കമലം വീട്ടിൽ കൃഷ്ണന്റെ മകൻ കെ.സി. മണികണ്ഠൻ (44) ആണ് മരിച്ചത്. കേബിൾ ഓപറേറ്ററായിരുന്നു. രാത്രി 11.45ന് വീട്ടിൽ അവശനിലയിൽ കാണുകയായിരുന്നു. ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. അവിവാഹിതനാണ്. മാതാവ്: അമ്മാളു. സഹോദരങ്ങൾ: മധു, മിനി.