ഇരിക്കൂർ: ബ്ലാത്തൂരിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി. ചന്തുക്കുട്ടി (പി.സി.കെ -87) നിര്യാതനായി. സി.പി.എം ഇരിട്ടി, ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമായിരുന്നു. കർഷക തൊഴിലാളി യൂനിയൻ ജില്ല വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: സി.വി. ശാരദ. മക്കൾ: സതീശൻ, സുജാത, സജിനി. മരുമക്കൾ: സുനിഷ (കരിങ്കൽക്കുഴി), കുഞ്ഞികൃഷ്ണൻ (ബ്ലാത്തൂർ), പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: മാധവി, ശ്രീദേവി, പരേതനായ നാരായണൻ.