കോഴിക്കോട്: വ്യാപാര പ്രമുഖൻ പരേതനായ എ.ടി. ഉമ്മർകോയ ഹാജിയുടെ ഭാര്യയും പരേതനായ ചിറക്കൽ അബ്ദുറഹിമാൻ സാഹിബിന്റെ മകളുമായ ജയന്തി നഗറിലെ ചിറക്കൽ ജമീല (72) നിര്യാതയായി. നടക്കാവിൽ മകൾ സജ്നയുടെ ചോമത്ത് വീട്ടിലാണ്. മക്കൾ: എ.ടി. ഹാരിസ് (മാനേജിങ് പാർട്ണർ, സജ്ന ടൂറിസ്റ്റ് ഹോം), ജഹാന, സുജറിൻ, ഷംന, സജ്ന. മരുമക്കൾ: എൻ.ആർ. അബ്ദുൽ നാസർ (മാനേജർ, എ.എം.യു.പി സ്കൂൾ, മങ്ങാട്), ആരിഫ്, അമീർ മുഹമ്മദ് ഷാജി (വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴിക്കോട് ജില്ല), ബഷീർ സിവായി, വഹിദ. സഹോദരങ്ങൾ: സി. ഉമ്മർകോയ, സി. മമ്മദ്കോയ, സി. സെയ്ത്കോയ, സി. ഉസ്സയിൻ കോയ, സി. നാസർ, സി. നഫീസ.